Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agricultur

Pathanamthitta

ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി പെ​ൻ​ഷ​ൻ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലൂ​ടെ ന​ൽ​ക​ണം: ചി​റ്റ​യം ഗോ​പ​കു​മാ​ർ

അ​ടൂ​ർ: ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി പെ​ൻ​ഷ​ൻ വാ​ണി​ജ്യ​ബാ​ങ്കു​ക​ളി​ലൂ​ടെ ന​ല്‌​കാ​നു​ള്ള യു​ഡി​എ​ഫ് ഗ​വ​ൺ​മെ​ന്‍റിന്‍റെ ന​ട​പ​ടി പി​ൻ​വ​ലി​ച്ച് സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ൾ മു​ഖേ​ന ത​ന്നെ ന​ൽ​ക​ണ​മെ​ന്ന് ഭാ​ര​തീ​യ വേ​ദ് മ​സ്ദൂ​ർ യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ചി​റ്റ​യം ഗോ​പ​കു​മാ​ർ. ബി​കെ​എം​യു സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടൂ​ർ ആ​ർ​ഡി​ഒ​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .

സി. ​അ​ച്യു​തമേ​നോ​ൻ മു​ഖ്യ​മ​ന്ത്രി ആ​യ​പ്പോ​ൾ ന​ട​പ്പാ​ക്കി​യ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി നി​യ​മ​ത്തി​ന് അ​നു​രോ​ധ​മാ​യി 1980 ലെ ​എ​ൽ​ഡി​എ​ഫ് ഗ​വ​ൺ​മെ​ന്‍റാ​ണ് കേ​ര​ളത്തി​ൽ പെ​ൻ​ഷ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. പി​ന്നീ​ടു വ​ന്ന എ​ൽ​ഡി​എ​ഫ് ഗ​വ​ൺ​മെ​ന്‍റാ​ണ് പെ​ൻ​ഷ​ൻ 2000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ച​ത്. അ​ത് ഇ​ല്ലാ​താ​ക്കാ​നു​ള്ള യു​ഡി​എ​ഫ് ഗ​വ​ൺ​മെ​ന്‍റിന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ ​ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​വു​മാ​യി മു​ന്നോ​ട്ടുപോ​കു​മെ​ന്ന് ചി​റ്റ​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ജി​ല്ലാ​ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്.​ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​കെ​എം​യു ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജി.​ ര​തീ​ഷ് കു​മാ​ർ, ഡി.​ സ​ജി, എ.​പി. ജ​യ​ൻ, രാ​ജി പി.​ രാ​ജ​പ്പ​ൻ തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up